ഗാനം : എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. സിനിമ: സമ്മർ ഇൻ ബത്ലെഹേം ഗാന രചന :ഗിരീഷ് പുത്തഞ്ചേരി. സംഗീതം: വിദ്യാസാഗർ. ആലാപനം: ശ്രീനിവാസ്, സുജാത

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ഉം ഉം ഉം
അത്രമേലിഷ്ടമായി നിന്നെ എൻ പുണ്യമേ ഉം ഉം ആ ആ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ഉം ഉം ഉം .

കാറ്റോടു മേഘo മെല്ലെ ചൊല്ലി
സ്നേഹാർദ്രം ഏതോ സ്വകാര്യം.
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീമൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ഉം ഉം ഉം

പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണേന്തു പെയ്യും വസന്തം ഉം ഉം ഉം
മെയ് മാസരാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗനേദം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും.
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായി തന്നു ഞാൻ

എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ഉം ഉം ഉം
അത്രമേലിഷ്ടമായി നിന്നെ എൻ പുണ്യമേ ഉം ഉം ആ ആ
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ഉം ഉം ഉം
ലാലാ ലാലാ ലാലാ ലാലാ.

ഒരു അഭിപ്രായം ഇടൂ