നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർകുടം ഉള്ളിൽ മീട്ടി
കണിക്കൊന്ന പൂ മാണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണ്ണാടി ചില്ലല തോൽക്കും ഇളനീരിന്
തീരമധുരം എള്ളോളം നുള്ളിയെടുത്തോട്ടെ
ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ.
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർകുടം ഉള്ളിൽ മീട്ടി
പാരിജാതം പൂത്തിറങ്ങും
പാതിരാ തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽ തിരികൊളുത്തും
തിങ്കളായ് നിൽപ്പൂ നീ മാത്രം
ആദ്യമായെൻ കാവിളിലേതോ
കൂവള പൂക്കൾ കണ്ടോ നീ
രാഗതാരം നോക്കിനിൽക്കേ
സ്നേഹമായ് തൊട്ടു നിൻകൈകൾ
നീ മൂളും പാട്ടീൽ മുങ്ങി
നീ നീട്ടും മുത്തം വാങ്ങി
ആരും കാണാതുള്ളിനുള്ളിൽ
താളം തുള്ളും ഈറൻ സ്വപ്‌നങ്ങൾ
എള്ളോളം നുള്ളിയെടുത്തോട്ടെ
ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ.
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർകുടം ഉള്ളിൽ മീട്ടി
നാട്ടു മാവിൻ കൊമ്പിലേതോ
കോകിലം ചൊല്ലി സല്ലാപം
കാറ്റുകാണാ കുരുവിപാടി
മംഗളം നാളെ മാങ്കല്യം
താമരപ്പൂ തുമ്പിപ്പോലെ
ചന്ദന കുളിരിൽ നീരാടാൻ
പെണ്കിടാവേ നീ വരുമ്പോൾ
നെഞ്ചിൽ താലപ്പൊലി വേണം
അരയന്ന തൂവലിലണിയാൻ
അണിമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണോന്നെഴുതാൻ
ആരും കാണാ കാർമുകിലിൻ മഷിവേണം
എള്ളോളം നുള്ളിയെടുത്തോട്ടെ
ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ.
നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
നവരാത്രി പുള്ളോർകുടം ഉള്ളിൽ മീട്ടി
കണിക്കൊന്ന പൂ മാണിക്കമ്മലണിഞ്ഞും
പുളിയിലക്കര കസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണ്ണാടി ചില്ലല തോൽക്കും ഇളനീരിന്
തീരമധുരം എള്ളോളം നുള്ളിയെടുത്തോട്ടെ
ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ.
