വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുന കണ്ണുമായി
വന്ന വേശുകിളിമകളെ….(2)
സുഖമോ ‘അമ്മ കിളിതൻ
കുശലം തേടും അഴകേ
വരൂ നാവൊറു പാടാൻ നീ
ഇനി വരും വിഷു നാളിൽ …
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുന കണ്ണുമായി
വന്ന വേശുകിളിമകളെ.
അമ്മാതിരുവയറുള്ളിൽ കുറുക്കന്
കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്….(2)
എന്തിനീ വേണം എന്നരുളേണം
പുന്നേലിൻ അവിലോ പൂവൻ കണിയൊ
തുമ്പപ്പൂ ചോറോ തൂശനിലതൻ
തുഞ്ചത്തു വച്ച പഴനുറുക്കോ
തിരുനെല്ലി കാവിലെ ആ ആ ആ
തിരുനെല്ലി കാവിലെ ചെറുതേച്ചി തേൻപഴം
വരൂ കൽക്കണ്ട തേന്മാവിൽ
വിരുന്നു കൂടാൻ പോകാം.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുന കണ്ണുമായി
വന്ന വേശുകിളിമകളെ.
കുട്ടി കുരുങ്ങാലി തത്ത പെണ്ണുമായി
കൂട്ട് കൂടാലോ ഇനി കൂട്ടുകൂടാലോ…(2)
പൊൻകുരുത്തോല കുഴലുണ്ടേ
കൊഞ്ചുംചിലമ്പിൻ മണിയുണ്ടേ
പുന്നാഗ കൈയ്യിലെ തുടിയുണ്ടേ
പൂക്കുല നുള്ളുന്ന താളമുണ്ടേ
കളമനെല്പ്പാടത്തെ ആ ആ ആ ആ
കളമനെല്ക്കതിര് തരും കുറുമണി പാല്മണി
ഇനിയെന്തെ കൊച്ചമ്പട്ടീ മനസ്സിൽ മോഹം ചൊല്ല്.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുന കണ്ണുമായി
വന്ന വേശുകിളിമകളെ..(2 )
സുഖമോ ‘അമ്മ കിളിതൻ
കുശലം തേടും അഴകേ
വരൂ നാവൊറു പാടാൻ നീ
ഇനി വരും വിഷു നാളിൽ
വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുന കണ്ണുമായി
വന്ന വേശുകിളിമകളെ.