പഴനിമല മുരുകന് പള്ളിവേലയുധോ
പാറി പാർക്കുന്ന പൊൻമയിൽ വാഹനാ
മാർഗഴി തിങ്കളോ ഞാനാ പഴവോ
വരിക വരിക വടിവേല ഹര ഹാരോ ഹരഹര
ഹാരോ ഹരഹര
ധാം കിണക്ക ധില്ലo ധില്ലo
ധാം കിണക്ക ചെണ്ട മൃദംഗം
മേലെ കാവിൽ പൂരക്കാവടി പീലിക്കോലാടി പാണ്ടിപടയണി മേളം
ഓ കാവടി മേളം
ഹേയ് നാട്ടുകളരി കച്ച മുറുക്കണ
വാൾപയറ്റാടി പൂഴിക്കടക്കാൻ
ചാടികെട്ടി വലംപിരിവെട്ടിയിട്ടോതിര കടകമൊരിടിയും തടയും
താളം ഓ കടകം താളം .
കോമരങ്ങൾ കൊടിയുന്ടെ
പഞ്ചവാദ്യ പുകിലുണ്ടേ
ഹേ കോമരങ്ങൾ കൊടിയുന്ടെ
പഞ്ചവാദ്യ പുകിലുണ്ടേ
സദിരുണ്ടേ സംഗീത ശിരോമണി
തങ്കവേലു അയ്യങ്കാർ
തില്ലാന മോഹനാംബാൾ
ഒരു പോയ് കാൽ കുതിരമേൽ തനിച്ചിരുന്നുറങ്ങ്‌ന്ന വെങ്കിടേശാ
ഡേയ് വെങ്കിടേശാ …
നാക്കില്ല മൂക്കില്ല വായില്ല കുന്നില്ലേ മച്ചംപിരാന്തിക്ക്
തീവരത്തിനും തൈമാസത്തിലെ കല്യാണത്തിനും
കാറുകാരുവേ കറുത്തമുത്തേ ചോളാo ചാമയും കൊയ്തെട്
തങ്കമെട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട്
ഹേയ് കുടമെട്.
ധാം കിണക്ക ധില്ലo ധില്ലo
ധാം കിണക്ക ചെണ്ട മൃദംഗം
മേലെ കാവിൽ പൂരക്കാവടി പീലിക്കോലാടി പാണ്ടിപടയണി മേളം
ഓ കാവടി മേളം ഓ കാവടി മേളം
തൃത്താല ശങ്കരനുണ്ണി കൊടമാളൂര് കേശവൻ അനഗ്നെ പലകൂട്ടം കോല കൊമ്പൻ നിരന്നെ ആ
അമ്പോറ്റി തമ്പ്രാൻ ഗണപതി വമ്പേറ്റും വാമന മൂർത്തി
വരമേകാൻ മുഖദാരിൽ തെളിഞ്ഞേ
എതിരെ ഇനിയും അരുത് കുരുതി മകനെ
കനികാല കുല ദൈവമേ
ഹേ ആലങ്ങാട്ടെ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
കടമിഴി അമ്പിൻതുമ്പിലുടക്കി കച്ച മുറുക്കി
മെഴുകു വയറ്റി
ചുറ്റിനടന്നിട്ടമ്പല മുറ്റത്തരയാൽത്തറയിൽ
കഥകളി മേളം കണ്ടു മടങ്ങി വരുമ്പോൾ
കീചകവേഷം കെട്ടി രമിച്ചു
കുഴഞ്ഞതുമുച്ച കഴിഞ്ഞതും
അയ്യയ്യേ.. മച്ചമ്പിയേ..
നാടറിഞ്ഞേ.. കൊച്ചമ്പിയേ..
(2)
ഹേ ധാം കിണക്ക ധില്ലo ധില്ലo
ധാം കിണക്ക ചെണ്ട മൃദംഗം
മേലെ കാവിൽ പൂരക്കാവടി പീലിക്കോലാടി പാണ്ടിപടയണി മേളം
ഓ കാവടി മേളം
ഹേയ് നാട്ടുകളരി കച്ച മുറുക്കണ
വാൾപയറ്റാടി പൂഴിക്കടക്കാൻ
ചാടികെട്ടി വലംപിരിവെട്ടിയിട്ടോതിര കടകമൊരിടിയും തടയും
താളം ഓ കടകം താളം .
കാറ്റാടി കൊമ്പിലിരുന്നു കാക്കാത്തി
വിരുന്നു വിളിച്ചു ഓടിയന്നു മറിമായം
വേണ്ട ….
ആ.. കൂമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
കരുമാടിച്ചെറുക്കാ നീ പോടാ..
എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ ഊരാതെയെൻ മാമനേ..
ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ കൂക്കി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
കരിമ്പു കണക്ക് തെണ്ടിയുടിച്ചും
അയ്യയ്യേ.. മച്ചമ്പിയേ..
നാടറിഞ്ഞേ.. കൊച്ചമ്പിയേ..
(2)
ആ….
ധാം കിണക്ക ഹേയ് ധളാം കണക്ക
ഹേയ് ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
ഓ കാവടി മേളം
ഓ.. കാവടി മേളം ഓ…. കാവടി മേളം