ശ്രീ രാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്.
ശ്രീരാഗമോ തേടുന്നു നീ വീണതൻ പൊൻതന്തിയിൽ.
ധ നി ധ പ മ പ ധ നി ധ പ മഗരിഗ മപധനിസ
മഗരി ഗ പ മ ധ സരിഗമപ നിസഗാരിപമപധ പക്കാലാ.
സരിഗമപ ധ നി ധ പ ധ
ധരിഗരിനി നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധാരിഗരിനി നിതാമഗരി
രിഗപമധ സരിഗമപ നിസാഗരിപമധ പക്കാലാ.
പ്ലാവില പൊൻതളികയിൽ പാൽ പായസ ചോറുണ്ണുവാൻ
പിന്നെയും പൂപൈതലായി കൊതിതുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളി കൂമ്പിൽ ചെറു തുമ്പിയായി തേനുണ്ണുവാൻ
കാറ്റിനോട് കെഞ്ചി ഒരു നാട് മാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കാളിയാടാൻ മോഹം.
ശ്രീ രാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
കോവിലിൽ പുലർവേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്താമൃത തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞി ചോട്ടിൽ മലർ മുത്ത് കോർക്കാൻ പോകാം
ആന കേറാമേട്ടിൽ ഇനി ആയിരത്തിരികൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽകാൻ മോഹം.
ശ്രീ രാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്.